CALICUTDISTRICT NEWS
കോവിഡ് വ്യാപിക്കുന്നു സെക്രട്ടേറിയറ്റില്‍ കർശന നിയന്ത്രണം; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’
സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തി.ഡപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം.
ധനവകുപ്പില്‍ 50% പേര്‍ മാത്രം വന്നാല്‍ മതിയെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റുള്ള ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏർപ്പെടുത്തി.
ധനവകുപ്പിലാണ് ആദ്യം കോവിഡ് രോഗവ്യാപനം ഉണ്ടായത്. ഇതിന് പിന്നാലെ നിയമ, പൊതുഭരണ വകുപ്പുകളിലും കോവിഡ് പടരുകയായിരുന്നു.
Comments