കോൺഗ്രസിന്റെ ജന്മദിനാഘോഷവും, ചെങ്ങോട്ടുകാവ് കെ ശിവരാമൻ മന്ദിരത്തിൽ ഇ നാരായണൻ നായർ സ്മാരക ഹാളും മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘടനം ചെയ്യ്തു
ചെങ്ങോട്ടുകാവ് : രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും, പഞ്ചാവാത്സര പന്ദ്ധതികളിലൂടെ നാം നേടിയെടുത്ത വൻകിട സ്ഥാപനങ്ങളെയും കേന്ദ്രസർക്കാർ കോർപ്പറേറ്റ് കൾക്ക് പണയം വെക്കുകയും, നമ്മുടെ ദേശിയതേയെയും, മതേതര സങ്കൽപ്പങ്ങളേയും ഇല്ലാതാകുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തന്നെ നേതൃത്വം നൽകുകയും ചെയ്യുന്ന ഈ സമയത്ത് കോൺഗ്രസിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്ഥാവിച്ചു.
കോൺഗ്രസിന്റെ ജന്മദിനാഘോഷവും, ചെങ്ങോട്ടുകാവ് കെ ശിവരാമൻ മന്ദിരത്തിൽ ഇ നാരായണൻ നായർ സ്മാരക ഹാളും ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എൻ മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി മെമ്പർ പി രക്നവല്ലി ടീച്ചർ, വി വി സുധാകരൻ, സി വി ബാലകൃഷ്ണൻ, രാജേഷ് കിഴരിയൂർ, കെ അബ്ദുൽഷുക്കൂർ, സി ഗോപിനാഥ്, റൗഫ് പറമ്പിൽ, ബിന്ദു എം കെ, പി ശിവദാസൻ, പി ശ്രീസുതൻ, വി പി പ്രമോദ്, പി പവിത്രൻ എന്നിവർ സംസാരിച്ചു.