Uncategorized

കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായിട്ടുള്ള അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്

കൊച്ചി: കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായിട്ടുള്ള ഔദ്യോഗിക അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഒരു സംവിധാനമുണ്ട്. എ ഐ സി സിയാണ് അത് തീരുമാനിക്കേണ്ടത്. ഇപ്പോഴും താൻ എ ഐ സി സി, കെ പി സി സി മെമ്പറാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ നുണ പറയുകയാണെന്നുമാണ് പുറത്താക്കിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് കെവി തോമസിന്റെ പ്രതികരണം. കോൺഗ്രസ് സംസ്ക്കാരത്തിൽ നിന്നും മാറാൻ തനിക്ക് കഴിയില്ലെന്നും കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായെന്ന് പറഞ്ഞ അദ്ദേഹം എൽ.ഡി.എഫിലേക്ക് പോകില്ലെന്നും കൂട്ടിച്ചർത്തു.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തൃക്കാക്കരയിലും വേദിപങ്കിട്ട മുതിർന്ന നേതാവ് കെ വി തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതായി കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചിരുന്നു. എ ഐ സി സിയുടെ അനുമതിയോടെയാണ് പുറത്താക്കിയതെന്നാണ് ചിന്തൻ ശിബിരത്തിനായി ഉദയ്‌പുരിലെത്തിയ കെ. സുധാകരൻ മാധ്യമങ്ങളെ അറിയിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർഥിക്കായി പരസ്യപ്രചാരണത്തിനിറങ്ങുമെന്നു പ്രഖ്യാപിച്ച കെ വി തോമസിനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ കെ പി സി സിക്ക് ഹൈക്കമാൻഡിന്റെ അനുമതി ആവശ്യമില്ലെന്നും നടപടിസ്വീകരിച്ചശേഷം അറിയിച്ചാൽ മതിയെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു.

തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിൽ പങ്കെടുത്ത് ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഇനി കാത്തിരിക്കാൻ കഴിയില്ലെന്നും തോമസിന് തൃക്കാക്കരയിൽ ഒരു ചുക്കും ചെയ്യാനാകില്ലെന്നുമാണ് നടപടി വിശദീകരിച്ച് കെപിസിസി അധ്യക്ഷൻ പറഞ്ഞത്. 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button