LOCAL NEWS
കോൺഗ്രസ്സ് മണ്ഡലം കൺവെൻഷനും സി യു സി ഭാരവാഹികളെ ആദരിക്കൽ ചടങ്ങും നടന്നു.
കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കൺവെൻഷനും സി യു സി ഭാരവാഹികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, വി.വി.സുധാകരൻ,സുരേഷ് ബാബു കെ, പി.വി ആലി, സുരേഷ് ബാബു മണമൽ, സതീശൻ ചിത്ര, സിന്ധു പന്തലായനി എന്നിവർ പ്രസംഗിച്ചു.
Comments