കോൺസുലേറ്റ് ജനറിലിനെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെന്ന് വ്യാഖ്യാനിക്കുന്നു; വി എസ് സുനിൽകുമാർ
പൂക്കാട്: കോൺസലേറ്റ് ജനറലിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് ഉന്നയിച്ച സ്വപ്നചൂണ്ടിക്കാട്ടിയത്, പിണറായിവിജയനെതിരാണെന്ന് പ്രഖ്യാപിച്ചു കൊണ്ട്, സർക്കാരിനെതിരെ സമരവുമായി രംഗത്തിറങ്ങിയിരിക്കയാണ് യൂ
ത്ത് കോൺഗ്രസ്സുകാരെന്ന് സിപിഐ നേതാവ് വി എസ് സുനിൽകുമാർ. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് തള്ളിയആരോപണങ്ങൾക്കെതിരായാണ് ബി.ജെ.പി.-യു.ഡി.എഫ് നേതൃത്വത്തിലുള്ള സമരമെന്ന്സി.പി.ഐ.സംസ്ഥാന എ ക്സി.കമ്മിറ്റി അംഗം വി.എസ്.സുനിൽകുമാർ പറഞ്ഞു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിലെ ഐ വി ശശാങ്കൻ നഗറിൽ സി പി ഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു തള്ളിയ ആരോപണങ്ങളാണ് ബി ജെ പി യു ഡി എഫ് ഉയർത്തുന്നത് അദ്ദേഹം പറഞ്ഞു. സൈനിക സേവനം നാലു വർഷമായി നിജപ്പെടുത്തി ചെറുപ്പക്കാരെ തൊഴിൽ മേഖലകളിൽ നിന്നും അകറ്റാനിടയാക്കുന്ന അഗ്നി പഥിനെതിരെ ഉത്തരേന്ത്യയിൽ അതിശക്തമായ സമരംനടന്നു വരുന്ന കാര്യം അദ്ദേഹം പരാമർശിച്ചു.
വർഗ്ഗീയധ്രുവീകരണത്തിനും പൊതുമേഖലാസ്ഥാപനങ്ങളും തകർക്കുന്നതിനുമെതിരായ തൊഴിലാളി കർഷക സമരൈക്യമായിരുന്നു 2022 മാർച്ചിലെ പൊതുപണിമുടക്കെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കെ എസ് രമേശ് ചന്ദ്ര, കെ എം ശോഭ, ബി ദർശിത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. ഇ കെ വിജയൻ എം എൽ എ, എം നാരായണൻ, സോമൻ മുതുവന, കെ കെ ബാലൻ, പി സുരേഷ്ബാബു എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ റിപ്പോർട്ടും ഇ കെ അജിത്ത് വരവ് ചെലവ് കണക്കും അ വതരിപ്പിച്ചു. എൻ ശ്രീധരൻ സ്വാഗതം പറഞ്ഞു. കെ സന്തോഷ് രക്തസാക്ഷി പ്രമേയവും കെ ശശിധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.