KERALAMAIN HEADLINES
ക്രിസ്മസ്, ന്യൂ ഇയർ കാലത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റെയിൽവേ കേരളത്തിനായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു
ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റെയിൽവേ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. വ്യാഴാഴ്ച മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.
ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ.
51 സ്‌പെഷ്യൽ ട്രെയിനിൽ 17 എണ്ണം ദക്ഷിണ റെയിൽവേ അധികമായി അനുവദിച്ചതാണ്. ദക്ഷിണ മധ്യ റയിൽവേ 22ഉം, ദക്ഷിണ പശ്ചിമ റയിൽവേ എട്ടും, ഈസ്റ്റ് കോസ്റ്റ് റയിൽവേ നാലും ട്രെയിനുകളാണ് കേരളത്തിലേക്ക് അയക്കുന്നത്. സംസ്ഥാന എം.പിമാർ പാർലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു.
Comments