വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തീരദേശത്തെ പ്രധാനക്ഷേത്രമായ വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്രോത്സവം ഭക്തിനിർഭരമായി കൊടിയേറി. ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽകുമാറിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. 16 ന് രാത്രി എട്ട് മണിക്ക് സനാതന ധർമ്മം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം.
17 ന് രാത്രി എട്ട്മണിക്ക് കലാമണ്ഡലം വിഷ്ണു ഗുപ്തൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 18 ന് രാത്രി ഒൻപത് മണിക്ക് ഭക്തിഗാനസുധ ,19 ന് വൈകു6 മണിക്ക് കുമാരി ഭദ്ര അവതരിപ്പിക്കുന്ന സോപാനസംഗീതം രാത്രിഎട്ടരക്ക് സ്കോളർഷിപ്പ് വിതരണം,ഒൻപതരക്ക് പ്രാദേശിക പരിപാടികൾ.
20ന് ചെറിയ വിളക്ക്. രാത്രി എട്ട് മണിക്ക് തായമ്പക, 10 ന് സംഗീത സന്ധ്യ. 21 ന് വലിയ വിളക്ക്. രാവിലെയും, വൈകീട്ടും ശീവേലി എഴുന്നള്ളിപ്പ്. വൈകീട്ട്ഏഴേമുപ്പതിന് പോരുർ ഉണ്ണികൃഷ്ണന്‍റെയും , ഉദയൻ നമ്പൂതിരിയുടെയും ഡബിൾ തായമ്പക. രാത്രി 10 മണിക്ക് മെഗാ ഗാനമേള, തുടർന്ന് നാന്തകം എഴുന്നള്ളിപ്പ്.
22 ന് താലപ്പൊലി, രാവിലെ ശീവേലി, വൈകീട്ട് നാല് മണിക്ക് ദേവിഗാനവും നൃത്തവും. തുടർന്ന് പാണ്ടിമേളത്തോടെ നാന്തകം എഴുന്നള്ളിപ്പ്. കേരളത്തിലെ പ്രഗത്ഭ വാദ്യകലാകാരൻമാരും തദ്ദേശീയ വാദ്യക്കാരും അണിനിരക്കുന്നു. 11 മണിക്ക് വെടിക്കെട്ട്. 11.30 ഗുരുതി തർപ്പണം, പുലർച്ചെ 4 മണിക്ക് ശ്രീഭൂതബലിയോടെ ഉൽസവം സമാപിക്കും.