KOYILANDILOCAL NEWS
ക്വാറിയിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
കൊയിലാണ്ടി: കീഴരിയൂര്‍തങ്കമല ക്വാറിയില്‍ ലോറി അപകടം യുവാവ് മരണപ്പെട്ടു. ഇരിങ്ങത്ത് നരക്കോട് ചാലുപറമ്പില്‍ കേളപ്പന്റെയും നാരായണിയുടെയും മകന്‍ സജീവന്‍ (45) തങ്കമല ക്വാറിയില്‍ ലോറി അപകടത്തില്‍ മരണപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെയാണ് അപകടം. ക്വാറിയുടെ അടി തട്ടിലെക്ക് ലോറി മറിയുകയായിരുന്നു. ഉടന്‍ മേപ്പയ്യൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണമടയുകയായിരുന്നു. ഭാര്യ.: നിഷ (അംഗനവാടി വര്‍ക്കര്‍ കളരിക്കണ്ടിമുക്ക് നൊച്ചാട്) മകന്‍: യദു. സഹോദരങ്ങള്‍: രാജീവന്‍ ( ബി.എസ് എന്‍ എല്‍) സരോജിനി (മണിയൂര്‍) ഷൈജ (ചെറുവണ്ണൂര്‍ ).
Comments