KOYILANDILOCAL NEWS
ക്ഷാമബത്തയും ഇടക്കാലാശ്വാസവും അനുവദിക്കണം : കെ.പി.എസ്. ടി. എ
കൊയിലാണ്ടി : ശമ്പള പരിഷ്കരണം അനന്തമായി വൈകുന്ന സാഹചര്യത്തിൽ അധ്യാപകർക്കും ജീവനക്കാർക്കും 4 ഗഡു കുടിശ്ശിക .ക്ഷാമബത്തയും ഇടക്കാലാശ്വാസവും അനുവദിക്കണമെന്ന് കെ പി എസ് ടി എ റവന്യൂജില്ലാകൺവെൻഷൻ ആവശ്യപ്പെട്ടു.ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴും ഭരണാനുകൂല അധ്യാപക സംഘടനകളുടെ മൗനം അധ്യാപകരോടുള്ള വഞ്ചനയാണെന്ന്കൺവെൻഷൻ അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് വി കെ അജിത് കുമാർ കൺവെൻഷൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സജീവൻ കുഞ്ഞോത്ത് അധ്യക്ഷം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അരവിന്ദൻ സംസ്ഥാന സെക്രട്ടറി എൻ ശ്യാം കുമാർജില്ലാ സെക്രട്ടറി ടി അശോക് കുമാർ,വി. കെ രമേശൻ, പി എം ശ്രീജിത്ത് ടി അബിദ്, ഷാജു, പി കൃഷ്ണൻ, കെ മഞ്ജുള, കെ പി മനോജ് കുമാർ തുങ്ങിയവർ സംസാരിച്ചു
Comments