MAIN HEADLINES
ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക;പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് സമ്മേളനം
കൊയിലാണ്ടി: ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കണമെന്നും, മെഡിസെപ്പ് നടപ്പിലാക്കണമെന്നും കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പൂക്കാട് എഫ്.എഫ്. ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് എം.പി.അസ്സയിന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.കെ.മാരാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.രാഘവന്‍, ടി.വേണുഗോപാലന്‍, ഇ.ഗംഗാധരന്‍ നായര്‍ കെ.ബാലകൃഷ്ണന്‍ കിടാവ്, ടി.വി.ഗിരിജ, പി.എന്‍.ശാന്തമ്മ എന്നിവര്‍ സംസാരിച്ചു.
പടം. കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് എം.പി.അസ്സയിന്‍ ഉദ്ഘാടനം ചെയ്യുന്നു
Comments