ക്ഷാമ ബത്ത കുടിശ്ശിക അനുവദിക്കുക ജോയിന്റ് കൗൺസിൽ
സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ കോഴിക്കോട് സിറ്റി മേഖലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ഡി എ കുടിശ്ശിക അനുവദിക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് സർക്കാരിന് ഭാവിയിൽ സാമ്പത്തിക ബാധ്യതയായി മാറും എന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേരള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർസ് യൂണിയൻ ജനറൽ സെക്രട്ടറി കൂടിയായ എൻ കൃഷ്ണകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് മനോജ് പുളിനെല്ലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ജയപ്രകാശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ടി എം സജീന്ദ്രൻ, കേരള ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അഗം സ സച്ചിദാനന്ദൻ,പി റാം മനോഹർ,ശിവൻ തറയിൽ, ടി.രത്നദാസ്, കെ. അജിന ശിവൻ തറയിൽ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി വിപിൻ പിടി സ്വാഗതവും മനോജ് പാറപ്പുറം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ ആയി നിലവിലെ സെക്രട്ടറി വിപിൻ പി ടി യെയും പ്രസിഡന്റ് മനോജ് പുളിനെല്ലിയെയും വീണ്ടും തിരഞ്ഞെടുത്തു