KOYILANDILOCAL NEWS
ക്ഷേത്രക്കവർച്ച; പ്രതിയെന്ന് സംശയിയുന്നയാളെ പോലീസ് പിടികൂടി
മേപ്പയ്യൂർ: കാരയാട് ശ്രീ യോഗീകുളങ്ങര ക്ഷേത്രത്തിന്റെ ഭണ്ഡാരം തകർത്ത് കവർച്ച നടത്തിയ പ്രതിയെന്ന് സംശയിക്കുന്ന മുളിയങ്ങൽ സ്വദേശിയായ സതീശൻ, മേപ്പയൂർ പോലീസ് പിടിയിലായി. കഴിഞ്ഞ ഞായാറാഴ്ച പുലർച്ചെ നടത്തിയ കവർച്ചയിൽ പോലീസ് കേസ് എടുത്ത് അന്വേഷിച്ച് ദിവസങ്ങൾക്കകമാണ് പ്രതി പോലീസിന്റെ വലയിലാകുന്നത്. മൂന്നു മാസങ്ങൾക്ക് മുൻപ് മേപ്പയൂർ ടൗണിലെ വ്യാപാര സ്ഥാപനം കുത്തി തുറന്ന് പണം കവർന്നതിനെത്തുടർന്നുണ്ടായ കേസ്സിൽ, ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. മേപ്പയൂർ പോലീസ് ഇൻസ്‌പെക്ടർ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എസ് ഐ മാരായ പി വി പ്രശോഭ്, എൻ കെ ബാബു, എ എസ് ഐ എം കുഞ്ഞമ്മദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഷ്‌റഫ് ചിറക്കര, അഖിൽ ടി കെ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments