DISTRICT NEWSVADAKARA
ക്ഷേത്രപരിസരത്ത് ഫലവൃക്ഷതൈകൾ നട്ടു
നന്തിബസാര്‍; വന്‍മുഖം സിദ്ധിഖ് വാട്‌സ്ആപ് കുടുംബം ‘മരം ഒരു വരം’ എന്നപദ്ധതിയില്‍പെടുത്തി പൊതുസ്ഥലങ്ങളില്‍ ഫലവൃക്ഷതൈകള്‍ നട്ടു. ഇതിന്റെ ഭാഗമായി നാമ്പോലന്റവിട ശ്രീ ഭഗവതിക്ഷേത്രപരിസരത്തു ഫലവൃക്ഷതൈകള്‍ നട്ടു. ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജാപട്ടേരി നിര്‍വഹിച്ചു. ചടങ്ങില്‍ ശംസു നിലയെടുത്ത് അധ്യക്ഷനായി. കൊയിലില്‍ ശിഹാബ്, ക്ഷേത്രക്കമ്മറ്റി പ്രസിഡണ്ട് പി.പി.നാരായണന്‍,ടി.പി.റസാഖ്,ബ്ലോക്ക് മെമ്പര്‍ മുതുകുനി മുഹമ്മദലി,വി.കെ.കെ.മമ്മദ്, സി.ഫൈസല്‍, സി.എ.റഹ്മാന്‍ സംസാരിച്ചു.
Comments