KOYILANDILOCAL NEWS

തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ക്ഷേത്ര തീർത്ഥക്കുളം സമർപ്പിച്ചു


തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ തീർത്ഥക്കുളം ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ സമർപ്പിച്ചു. അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം 2012-ൽ കഴിഞ്ഞതിന് ശേഷം ക്ഷേത്രം നടപ്പന്തൽ, തിടപ്പള്ളി എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി.

ജില്ലയിൽ തന്നെ കാവ് സംരക്ഷിക്കപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. സമർപ്പണചടങ്ങിൽ പി.വി.രാജൻ സ്വാഗതം പറഞ്ഞു. എം.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരം, സി.കെ. ഗിരീഷ് (തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ശ്രീജ മാവുള്ളാട്ടിൽ (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), വി.കെ. അച്ചുതൻ,  കെ.വി.വേലായുധൻ എന്നിവർ സംസാരിച്ചു. സി.കെ. സുരേഷ് ബാബു കെ.സുനിത, സി.പി. അനിത, ലിബിഷ.പി.പി. എന്നിവർ സന്നിഹിതരായിരുന്നു. ചന്ദ്രൻ പട്ടോന (ട്രഷറർ, ക്ഷേത്രക്കമ്മിറ്റി ) റിപ്പോർട്ട് അവതരിപ്പിച്ചു. കെ .ടി. ഹരീഷ് (രക്ഷാധികാരി, ക്ഷേത്രക്കമ്മിറ്റി ) ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button