KOYILANDILOCAL NEWS

കൺസ്യൂമർഫെഡ് ഗൃഹ സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സംസ്ഥാന വ്യാപകമായി കൺസ്യൂമർഫെഡ് നടത്തുന്ന ഗൃഹ സന്ദർശനം കൊയിലാണ്ടി തല ഉദ്ഘാടനം കൊയിലാണ്ടി കാർത്തിക( ഹൗസ്) പ്രിയദർശിനിയുടെ വീട്ടിൽ വച്ച് കൊയിലാണ്ടി മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ നിർവഹിച്ചു. വാർഡ് കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, ലളിത എന്നിവർ പങ്കെടുത്തു.

കൺസ്യൂമർഫെഡ് ഗോഡൗൺ മാനേജർ പ്രമോദ് പി വി, സ്‌ക്വാഡ് ലീഡർ ബിജു കെ, യൂണിറ്റ് മാനേജർ അനീഷ് എം, മറ്റ് കൺസ്യൂമർഫെഡ് ജീവനക്കാരും പങ്കെടുത്തു. കേരളത്തിലെ പൊതു വിതരണ രംഗത്ത് ശക്തമായ ഇടപെടൽ നടത്തുന്ന കൺസ്യൂമർഫെഡിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രഹ സന്ദർശന പരിപാടി സംഘടിപ്പിച്ചത്.

ത്രിവേണി സൂപ്പർ മാർക്കറ്റ്, നീതി മെഡിക്കൽ സ്റ്റോറുകൾ, ത്രിവേണി നോട്ട്ബുക്ക് നിർമ്മാണ യൂണിറ്റ്, ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി കോളേജ്,
ഇ -ത്രിവേണി സ്റ്റേഷനറി, തുടങ്ങിയ നിരവധി മേഖലകളിൽ കൺസ്യൂമർഫെഡ് പ്രവർത്തനം നടത്തിവരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button