CALICUTDISTRICT NEWSMAIN HEADLINESUncategorized

കർഷക സമരം പരാജയപ്പെട്ടാൽ തോറ്റു പോകുക ഇന്ത്യൻ ജനാധിപത്യം. ഡോ.ഖദീജ മുംതാസ്.

കോഴിക്കോട്: ദില്ലിയിൽ നടക്കുന്ന കർഷക സമരം പരാജയപ്പെട്ടാൽ തോൽക്കുന്നത് ഇന്ത്യൻ ജനാധിപത്യമായിരിക്കുമെന്ന് സാഹിത്യ അക്കാദമി വൈസ് ചെയർമാൻ ഡോ.ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു.ജനാധിപത്യ വേദി കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച കർഷകസമര ഐക്യദാർഢ്യ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ജനാധിപത്യ വേദി കൺവീനർ കെ.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെ.അജിത, കിസാൻ ജനത നേതാവ് സുബഹ് ലാൽ, അഖിലേന്ത്യ കിസാൻ സഭ നേതാവ് ടി.കെ.രാജൻ മാസ്റ്റർ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അഡ്വ. ബിനൂപ്, ലോഹ്യ വിചാരവേദി നേതാവ് വിജയരാഘവൻ ചേലിയ, വിജി പെൺകൂട്ട്, വി.പി.സുഹ്റ ,സമാജ് വാദി ജനപരിഷദ് നേതാവ് അഡ്വ.പ്രദീപൻ കുതി രോട്, പി.ടി.ഹരിദാസ് ( മാസ്), ഡോ.കെ.എൻ. അജോയ് കുമാർ, എൻ.വി.ബാലകൃഷ്ണൻ, നാടകപ്രവർത്തക കബനി. എച്ച്, എഴുത്തുകാരൻ ആർ.ഷിജു, പി. കെ .പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു.
കബനി, സനൽ അരിക്കുളം എന്നിവർ കവിതകൾ അവതരിപ്പിച്ചു.

സത്യാഗ്രഹത്തോടനുബന്ധിച്ച് ചിത്രകാരൻമാർ ഐക്യദാർഢ്യവര നടത്തി.അഭിലാഷ് തിരുവോത്ത്, ആനിബ.എച്ച്, സൈറ , മജ്നി തിരുവങ്ങൂരിന്റെ നേതൃത്വത്തിൽ വരമുഖി പ്രവർത്തകരായ അമ്പിളി വിജയൻ, ലിസി ഉണ്ണി, ഹരിത കാർത്തിക, സ്മിത കാദംബരി, ജിഷ, ജോഷി പേരാമ്പ്ര എന്നിവർ കർഷകസമര ഐക്യദാർഢ്യവരയിൽ പങ്കാളികളായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button