KERALA

ഗതാഗതരംഗത്ത്‌ വിപ്ലവം ലക്ഷ്യം, ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും

ന്യൂഡല്‍ഹി:  ഗതാഗത രംഗത്ത് വൻ വിപ്ലവമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.  ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകും. ഇതിനായി  ഇളവുകള്‍ നൽകും.

 

റെയിൽവേ വികസനത്തിന് വൻ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവിൽ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയില്‍വെ വികസനത്തിന്  പിപിപി മാതൃക നടപ്പിലാക്കും. ഈ വര്‍ഷം 210 കിലോമീറ്റര്‍ മെട്രോ ലൈന്‍ സ്ഥാപിക്കും

രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തില്‍ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

 

ജല​ഗതാ​ഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികൾ നടപ്പാക്കും. ജലമാർ​ഗമുള്ള  ചരക്ക് ​ഗതാ​ഗതം വർധിപ്പിക്കും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button