LOCAL NEWS

ഗവർണർമാരുടെ സൗകര്യങ്ങൾ അധികാരമായി കാണരുത്. അഡ്വ. പി.സന്തോഷ് കുമാർ എം പി

ഗവർണർമാർക്ക് ഭരണഘടനാപരമായി തന്നെ ലഭിക്കുന്ന ചില സൗകര്യങ്ങളുണ്ട്. അത് അധികാരങ്ങളായി തെറ്റി ദ്ധരിച്ച് നിലപാട് സ്വീകരിക്കുന്ന ഗവർണറാണ് കേരളത്തിലേതെന്ന് സി.പി.ഐ. ദേശീയ എക്സികുട്ടീവ് അംഗം അഡ്വ: പി.സന്തോഷ് കുമാർ പറഞ്ഞു. മേപ്പയ്യൂരിൽ പ്രമുഖ സി.പി.ഐ. നേതാവും അദ്ധ്യാപ പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ തന്നെ മികച്ച സംഘാടകനുമായിരുന്ന ദേവരാജൻ കമ്മങ്ങാടിന്റെ പതിനൊന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബി.ജെ.പി. ഇതര സർക്കാരുകളെ തങ്ങളുടെ രാഷ്ട്രീയ അജണ്ട ഉപയോഗിച്ച് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് കേരളത്തിലെ ഗവർണറുടെ നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതു സർക്കാർ വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്.

ഇത് ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. അതിനെ പിന്നോട്ടടിപ്പിക്കാൻ ബോധപൂർവം നടക്കുന്ന ശ്രമങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രകടനത്തിനു ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം സെക്രറി സി.ബിജു അദ്ധ്യക്ഷനായി. വിവിധ ഘടകങ്ങളുടെ പാർട്ടി പ്രവർത്തന ഫണ്ട് ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഏറ്റുവാങ്ങി. യോഗത്തിൽ ആർ.ശശി, അജയ് ആവള . യൂസഫ് കോറോത്ത്, പി.കെ.സുരേഷ്, ഏ.കെ.ചന്ദ്രൻ മാസ്റ്റർ, പി.ബാലഗോപാലൻ മാസ്റ്റർ എം.കെ.രാമച ന്ദ്രൻ മാസ്റ്റർഎന്നിവർ സംസാരിച്ചു. കൊയിലോത്ത് ഗംഗാധരൻ, ബാബു കൊളക്കണ്ടി, കെ.രാജേന്ദ്രൻ, ഇ. രാജൻ മാസ്റ്റർ, ടി.കെ.വിജയൻ എന്നിവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button