LOCAL NEWS
ഐ.എൻ.ടി.യു.സി മണ്ഡലം സമ്മേളനം
കൊയിലാണ്ടി: ഐ.എൻ.ടി.യു സി കൊയിലാണ്ടി മണ്ഡലം സമ്മേളനവും, മത്സ്യ വിതരണ തൊഴിലാളികൾക്കുള്ള ഐ.ഡി. കാർഡ് വിതരണവും മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു മണമലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി എം.പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. എ.പി. പീതാംബരൻ , സുമതി കൗൺസിലർ , വി.ടി. സുരേന്ദ്രൻ , ടി.കെ.നാരായണൻ , കെ.സുരേഷ് ബാബു, കെ.വി.ശിവാനന്ദൻ, ശ്രീജു പി. വി , ഉണ്ണികൃഷ്ണൻ, ഷൈലേഷ് പെരുവട്ടൂർ , ശരത് ചന്ദ്രൻ.കെ. തങ്കമണി പ്രഭാകരൻ, ടി.ദേവി, ടി.എം.രാധ തുടങ്ങിയവർ പ്രസംഗിച്ചു
Comments