ഗവ: കോൺട്രാക്ടർമാർ പ്രകടനം നടത്തി
കൊയിലാണ്ടി: ആള്‍ കേരള ഗവ: കോണ്‍ട്രാക്ട്ട് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മിനി സിവി സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. പേരാമ്പ്ര, വടകര, കൊയിലാണ്ടി താലൂക്ക് കമ്മിറ്റി സംയുക്തമായാണ് മാര്‍ച്ച് നടത്തിയത്. കെയ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക, സെക്യൂരിറ്റി കാലാവധി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക, ഒരു കോടി രൂപ വരെയുള്ള എസ്റ്റിമേറ്റുകള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ടാര്‍ വാങ്ങി നല്കുക, എല്‍.എസ്.ജി.ഡി.കരാറുകാര്‍ ടാര്‍ വാങ്ങിയാല്‍ ബില്‍ പ്രകാരമുള്ള സംഖ്യ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രകടനം നടത്തിയത്. കോഴിക്കോട് ജില്ലാ വൈ: പ്രസി.വി.പി.ബിജു, ശെന്തില്‍കുമാര്‍ സി.എം.ബാലന്‍ നായര്‍, പേരാമ്പ്ര മേഖലാ കമ്മിറ്റി സെക്രട്ടറി പ്രകാശന്‍, രാജന്‍ കായണ്ണ, പ്രശോഭ്, കെ.പി.ഗണേശന്‍, സി.കെ.അമ്മത്, ജിതേഷ് ബാലന്‍, സംസാരിച്ചു.