DISTRICT NEWS
ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ താത്ക്കാലിക നിയമനം
വെസ്റ്റ്ഹിൽ ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ സോഷ്യൽ സയൻസ്, മലയാളം എന്നീ വിഷയങ്ങളിലെ താത്ക്കാലിക ഒഴിവിലേക്ക് (പാർട്ട് ടൈം) നിയമനം നടത്തുന്നു. ബി.എ, ബി എഡ് കെ-ടെറ്റ് അല്ലെങ്കിൽ സെറ്റ് യോഗ്യത ഉള്ളവർ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ സഹിതം ജൂൺ നാലിന് ഇന്റർവ്യൂവിന് ഓഫീസിൽ ഹാജരാകണം. മലയാളം വിഷയത്തിന് രാവിലെ 10 മണിക്കും സോഷ്യൽ സയൻസിന് രാവിലെ 11 മണിക്കുമാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് 04952 380119, 9400006490.
Comments