KOYILANDILOCAL NEWS
ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടി സ്കൂൾ നാഷണൽ സർവീസ് സ്കീം ഒരുക്കിയ ഭക്ഷണ കേന്ദ്രം ശ്രദ്ധേയമായി
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടി സ്കൂൾ നാഷണൽ സർവീസ് സ്കീം ഒരുക്കിയ ഭക്ഷണ കേന്ദ്രം ശ്രദ്ധേയമായി. കലോത്സവത്തിനെത്തുന്നവർക്ക് മിതമായ നിരക്കിലാണ് പഴവർഗങ്ങൾ മുറിച്ച് വിൽപന നടത്തുന്നത്. കൈതച്ചക്ക, മധുരനാരങ്ങ, വത്തക്ക, പപ്പായ, കക്കിരി എന്നിവയും വിവിധയിനം മധുര പലഹാരങ്ങളും വേഗത്തിൽ വിറ്റഴിക്കപ്പെടുകയാണ്.
കച്ചവടത്തിലൂടെ സമാഹരിക്കുന്ന തുക നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. വൊളണ്ടീയർമാരായ ആ ഷിൻ ഹരി, പി കെ ഐശ്വര്യ, ഉണ്ണികൃഷ്ണൻ യാദവ്, എം നിവേദ് , ഹരിൻ കൃഷ്ണ എന്നിവർ നേതൃത്വം നൽകുന്നു.
റിപ്പോർട്ട് :സാജിദ് അഹമ്മദ്
Comments