CRIMEDISTRICT NEWS

ഗുരുവായൂരപ്പൻ കോളജിൽ നിന്ന് വ്യാപകമായി ചന്ദനമരം മുറിച്ചുകടത്തുന്നതായി പരാതി

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ നിന്ന് വ്യാപകമായി ചന്ദനമരം മുറിച്ചുകടത്തുന്നതായി പരാതി. സംഭവുമായി ബന്ധപ്പെട്ട  പ്രതിഷേധത്തിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസ് ഉപരോധിച്ചു. സംഭവത്തിൽ  പരാതിയൊന്നും ലഭിച്ചില്ലെങ്കിലും ജില്ലാ ഫോറസ്റ്റ് ഓഫീസർ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. 

രണ്ടു ദിവസം മുമ്പാണ് പി ജി ബ്ലോക്കിലെ രണ്ട് ചന്ദനമരങ്ങൾ മുറിച്ച് മാറ്റിയതായി കണ്ടെത്തിയത്. ഒരു മരം പാതി മുറിച്ച നിലയിലാണ്. ഇതു സംബന്ധിച്ച് പരാതി പറഞ്ഞപ്പോൾ സി സി ടി വി ഓഫായിരുന്നെന്നാണ് പ്രിൻസിപ്പൽ മറുപടി നൽകിയതെന്ന് എസ് എഫ് ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി എ അഭിനന്ദ് പറഞ്ഞു.

കഴിഞ്ഞവർഷവും ഇതേപോലെ കോളജ് കോമ്പൗണ്ടിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയിരുന്നു. അപ്പോഴും സി സി ടി വി ഓഫായിരുന്നു. കോളജ് കോമ്പൗണ്ടിൽ കറന്റില്ലാത്ത സമയവും സി സി ടി വി ഓഫാകുകയും ചെയ്യുന്ന സമയം കൃത്യമായി അറിയാവുന്നവരാണ് ഇതിന് പിന്നിലെന്നും എസ് എഫ് ഐ ആരോപിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button