Uncategorized
ഗുരുവായൂരിൽ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായി
ഗുരുവായൂരിൽ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായി. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ദിവസമാണ് ഏകാദശി. വ്രതം നോറ്റ് ഗുരുവായൂരപ്പനെ ദർശിക്കാൻ ആയിരങ്ങളാണ് ഗുരുവായൂരിലേക്ക് എത്തുന്നത്.
ഇന്നലെ (വെള്ളി) പുലർച്ചെ മൂന്നിന് തുറന്ന ശ്രീകോവിൽ ഇനി തിങ്കളാഴ്ച രാവിലെ ഒമ്പത് വരെ പൂജകൾക്കല്ലാതെ അടയ്ക്കില്ല. ഇന്നും (ശനി) നാളെയും (ഞായർ) ഏകാദശി ഊട്ട് നടക്കും. ഗോതമ്പു ചോറും ഗോതമ്പ് പായസവുമടങ്ങുന്ന ഏകാദശി ഊട്ട് രണ്ട് ദിവസങ്ങളിലായി എഴുപതിനായിരത്തോളം പേർക്ക് ആണ് നൽകുന്നത്.
ഇന്നും നാളെയും ക്ഷേത്രത്തിൽ വിഐപി ദർശനം അനുവദിക്കില്ല
Comments