KOYILANDILOCAL NEWS
ഗുരുവിൻ്റെ പ്രതിമ അനാവരണം ചെയ്തു
കൊയിലാണ്ടി : കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ ഒന്നാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി കഥകളി വിദ്യാലയത്തിൽ സ്ഥാപിച്ച ഗുരുവിൻ്റെ പൂർണ്ണകായ പ്രതിമ കെ മുരളീധരൻ എം പി അനാവരണം ചെയ്തു.ഗുരുവിൻ്റ ശിഷ്യൻ ശിവജി അയനിക്കാട് ആണ് സിമൻറിലും കമ്പിയിലും തീർത്ത പൂർണ്ണ കായ പ്രതിമ നിർമ്മിച്ചത്. പത്മശ്രീ വാങ്ങിയപ്പോൾ ധരിച്ച വേഷത്തിലാണ് പ്രതിമ നിർമ്മിച്ചത്. കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ദിവ്യ കിരൺ, പി പ്രമോദ് കുമാർ, കെ അബ്ദുൾ ഷുക്കൂർ, സുരേഷ് ഉണ്ണി, മധുസൂദനൻ ഭരതാഞ്ജലി, മനോജ് ഇഗ്ലൂ, കലാമണ്ഡലം പ്രേംകുമാർ, വിജയരാഘവൻ ചേലിയ, അഡ്വ പി പ്രശാന്ത് സംസാരിച്ചു.
Comments