KOYILANDILOCAL NEWS
ഗുരു ചേമഞ്ചേരി അനുസ്മരണ പരിപാടിക്ക് തുടക്കമായി
ചേമഞ്ചേരി: നാടിൻ്റെ നാട്യാചാര്യൻ പദ്മശ്രീ ഗുരു ചേമഞ്ചേരിയുടെ അനുസ്മരണത്തിൻ്റെ ഭാഗമായി പൂക്കാട് കലാലയത്തിൽ നടക്കുന്ന പരിപാടിക്ക് തുടക്കമായി. കലാലയ പരിസരത്ത് തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ ഗുരുവിൻ്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി. ഗുരുവിനൊപ്പം ദീർഘകാലം പ്രവർത്തിച്ച ശിവദാസ് ചേമഞ്ചേരി ദീപപ്രകാശനം നടത്തി. കലാലയം പ്രസിഡണ്ട് യു കെ രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ ഡോ. കോയ കാപ്പാട്, ജനറൽ കൺവീനർ അശോകൻ കോട്ട്, ശിവദാസ് കാരോളി, സുനിൽ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു. മാർച്ച് 27 ന് വിപുലമായ അനുസ്മരണ പരിപാടികൾ നടക്കും. നൃത്ത പരിശീലന ക്യാമ്പുകൾ, ഫോട്ടോ പ്രദർശനം, സ്മൃതി മധുരം , അനുസ്മരണ പ്രഭാഷണം, ഗുരുവിൻ്റെ കലാജീവിതം പ്രമേയമാക്കിയ നൃത്ത സംഗീതശില്പവും അവതരിപ്പിക്കും.
Comments