ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. വൻ അപകടം ഒഴിവായത് തലനാരിഴക്ക്.
ഉള്ളിയേരി: മുണ്ടോത്ത് ഇയ്യൊത് മീത്തൽ സിറാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പൊട്ടിതെറിച്ചത്. ഗൃഹനാഥനും ഭാര്യയും മൂന്നു മക്കളും അടങ്ങിയ കുടുംബം ഷെഡ്ഡിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഇവർക്ക് പരിക്കേൽക്കാതിരുന്നത് വലിയ ഭാഗ്യം. സ്വന്തമായി വീടില്ലാത്തതിനാൽ ഷെഡിലാണു മാസങ്ങളായി ഇവർ താമസിക്കുന്നത്. അടുപ്പിനോട് ചേർന്നായിരുന്നു ഗ്യാസ് സിലിണ്ടർ സൂക്ഷിച്ചിരുന്നത്. ഷെഡ്ഡിലെ വാതിലും തൂണുകളും ഭക്ഷണ പാത്രങ്ങളും പൊട്ടിത്തെറിയിൽ തകർന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദിന്റെ നേതൃത്വത്തിൽ പ്രദീപ്, സി സിജിത്, കെ പി റഷീദ്,സുജിത്ത് എന്നിവരാണ് സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥലത്തി. രാത്രി ഒമ്പതുമണിവരെ അടുപ്പ് കത്തിച്ചിരുന്നു. അടുപ്പിൽനിന്നും തീപടർന്ന് ചൂടുകൂടി പൊട്ടിയതാകാം അപകടകാരണം എന്ന് അനുമാനിക്കുന്നു.