കൊവിഡ് കാരണം ഗള്‍ഫിലേക്ക് മടങ്ങാനാവാതെ നാട്ടില്‍ കഴിയേണ്ടിവന്ന വിഷമത്തില്‍ പ്രവാസി ആത്മഹത്യ ചെയ്തു. പത്തനംതിട്ട വളഞ്ഞവട്ടം കൊറ്റനാട്ട് കിഴക്കേതില്‍ വീട്ടില്‍ പ്രസാദ് (60)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ടെറസില്‍ തൂങ്ങിയ നിലയിലായിരുന്നു.
13 വര്‍ഷമായി ഒമാനില്‍ മസ്‌ക്കറ്റിലെ എസ് ആന്‍ഡ് ടി കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രസാദ്. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യം അവധിക്ക് നാട്ടിലെത്തി. രണ്ടു മാസത്തെ അവധി കഴിഞ്ഞ് മടങ്ങിപ്പോകാന്‍ ശ്രമിച്ചപ്പോഴേക്കും കൊവിഡ് കാരണം വിമാന സര്‍വിസ് നിര്‍ത്തി.
പല തവണ ശ്രമിച്ചെങ്കിലും ഒമാനിലേക്കുള്ള യാത്ര സാധ്യമാകാത്തതില്‍ കടുത്ത മനോവിഷമത്തിലായിരുന്നു . ഇതിനിടെ ബാങ്ക് ലോണ്‍ മുടങ്ങിയതായും പറയുന്നു. കൃഷ്ണകുമാരിയാണ് ഭാര്യ. അഞ്ജലി, അനുപമ എന്നിവര്‍ മക്കളാണ്
Comments