DISTRICT NEWS
ചക്കിട്ടപ്പാറയിലും കൂരാച്ചുണ്ടിലും കാട്ടാനശല്യം വര്‍ധിക്കുന്നു;അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തിറങ്ങാൻ നാട്ടുകാർ

ചക്കിട്ടപാറ: ചക്കിട്ടപ്പാറയിലും കൂരാച്ചുണ്ടിലും കാട്ടാനശല്യം വര്‍ധിക്കുന്നു. ചക്കിട്ടപ്പാറ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കൂവ്വപ്പൊയിലിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന കൃഷി നാശം വരുത്തി.
കര്‍ഷകരായ മംഗലത്തുപുത്തൻവീട്ടില്‍ വേണുഗോപാല്‍, ചക്കാല സോജി തുടങ്ങിയവരുടെ വാഴ, തെങ്ങിൻ തൈകള്‍ തുടങ്ങിയവയാണ് കാട്ടാനകള്‍ കഴിഞ്ഞ രാത്രി നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലയില്‍ കാട്ടാനയിറങ്ങി ഇടപ്പാടി കുട്ടിയച്ചൻ, ഇടപ്പാടി നില്‍സ് എന്നിവരുടെ വാഴ, തെങ്ങ് എന്നിവയും നശിപ്പിച്ചിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞുവെങ്കിലും തുടര്‍ച്ചയായി കാട്ടാന കൃഷി നാശം വരുത്തുകയാണ്. അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. കൂരാച്ചുണ്ട് പഞ്ചായത്തിലെ നാലാം വാര്‍ഡ് കക്കയം മുപ്പതാം മൈലില്‍ കാട്ടാന കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയില്‍ കിഴക്കുംപുറം എല്‍സിയുടെ വീടിന് സമീപമെത്തി വാഴക്കൃഷി നശിപ്പിച്ചു. സമീപ പ്രദേശങ്ങളിലും കാട്ടാനയിറങ്ങുന്നുണ്ട്. ഏറെ ഭീതിയോടെയാണ് കര്‍ഷകര്‍ കഴിയുന്നത്. ഈ മേഖലകളില്‍ കാട്ടാന ശല്യം ഇതിനു മുന്പും ഉണ്ടായിട്ടുണ്ട്. വനം വകുപ്പ് അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Comments