CALICUTDISTRICT NEWSLOCAL NEWS
ചങ്ങരോത്ത് പഞ്ചായത്തിൽ കല്ലൂർ മേഖലയിൽ കുറുനരിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്
ചങ്ങരോത്ത് പഞ്ചായത്തിൽ കല്ലൂർ മേഖലയിൽ കുറുനരിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. കാഞ്ഞിരക്കടവത്ത് നിധീഷ്(34), വടക്കേ വട്ടുക്കുനി സാബിത്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന നിധീഷിന്റെ മുഖത്താണ് കടിയേറ്റത്. വീട്ടിലിരിക്കുമ്പോഴാണ് സാബിത്തിനേയും കുറുനരി കടിച്ചത്. സാബിത്തിന്റെ കൈവിരലിനും കാൽമുട്ടിന് താഴെയും, തുട എല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. അക്രമണകാരിയായ കുറുനരിയെ വൈകീട്ടോടെ നാട്ടുകാർ തല്ലിക്കൊന്നു.
Comments