KOYILANDILOCAL NEWS
ചന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഐഎസ്ആർഒയുടെ നേട്ടത്തെ അഭിനന്ദിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി മധുര വിതരണം നടത്തി
കൊയിലാണ്ടി: ചന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഐഎസ്ആർഒയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി മധുര വിതരണം നടത്തി.
തുടർന്ന് കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് നടന്ന അഭിനന്ദന യോഗം മാവേലിക്ക് മധുരം നൽകിക്കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി വി പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. അരുൺ മണമൽ, അഡ്വക്കറ്റ് സതീഷ് കുമാർ, മുരളി തോറോത്ത്, വി വി സുധാകരൻ, അഡ്വക്കേറ്റ് പി ടി ഉമേന്ദ്രൻ, രജീഷ് വെങ്ങളത്ത് കണ്ടി, അൻസാർ കൊല്ലം, വി ടി സുരേന്ദ്രൻ, സുമതി, ചെറുവക്കാട്ട് രാമൻ, ജാനറ്റ് സുരേന്ദ്രൻ, സതീശൻ ചിത്ര, എന്നിവർ പ്രസംഗിച്ചു.
Comments