KERALAUncategorized
ചലച്ചിത്ര താരവും എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയിലെ മുതിര്‍ന്ന അംഗവുമായ അടൂര്‍ നരേന്ദ്രന്‍ (76) അന്തരിച്ചു
പത്തനംതിട്ട: ചലച്ചിത്ര താരവും എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയിലെ മുതിര്‍ന്ന അംഗവുമായ അടൂര്‍ നരേന്ദ്രന്‍ (76) അന്തരിച്ചു. 45 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആറടി മണ്ണിന്റെ ജന്മിയാണ് ആദ്യ ചിത്രം.ഐഎന്‍എല്‍സി സംസ്ഥാന വൈസ് പ്രസിഡണ്ട്, അടൂര്‍ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, അടൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എസ് കൊല്ലം ജില്ലാ സെക്രട്ടറി കൂടിയായിരുന്നു.നീലകണ്ണുകള്‍, മാന്യശ്രീ വിശ്വാമിത്രന്‍, ജീവിതം ഒരു ഗാനം, ചാരവലയം, മലയത്തിപ്പെണ്ണ്, വാടകഗുണ്ട, ക്രൈംബ്രാഞ്ച്, ക്രൂരന്‍, ചുവപ്പുനാട തുടങ്ങിയവയാണ് മറ്റ് സിനിമകള്‍.
Comments