KOYILANDILOCAL NEWSMAIN HEADLINES
ചികിത്സാ ധനസഹായം വിതരണം ചെയ്തു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം നിര്‍ദ്ധനരായ രോഗികള്‍ക്ക് നല്‍കി വരുന്ന ചികിത്സാ ധനസഹായം വിതരണം ചെയ്തു. 5000 രൂപ വീതം 400 രോഗികള്‍ക്കാണ് ഇത്തവണ ആനുകൂല്യം ലഭിച്ചത്. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി അംഗങ്ങളായ കെ.ബാലന്‍ നായര്‍, ഇളയിടത്ത് വേണുഗോപാല്‍, അപ്പു നായര്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, മാനാട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, പ്രമോദ് തുന്നോത്ത്, എക്‌സി. ഓഫീസര്‍ യു.വി.കുമാരന്‍, വി.പി.ഭാസ്‌കരന്‍, രാഗേഷ്, വി.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു
Comments