ചികിത്സാ സഹായം നൽകുന്നു
കൊയിലാണ്ടി : പിഷാരികാവ് ദേവസ്വത്തില്‍ നിന്ന് താലൂക്കില്‍ സ്ഥിരതാമസകാരായ നിര്‍ദനരും, മാരക രോഗങ്ങള്‍ പിടിപ്പെട്ടവരുമായ 400 പേര്‍ക്ക് .ഒരാള്‍ക്ക് 5000 രൂപ വീതം ചികിത്സാ ധനസഹായം വിതരണം ചെയ്യുന്നു. അര്‍ഹരായ ആളുകള്‍ ദേവസ്വത്തില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറത്തോടൊപ്പം. രോഗവിവരങ്ങള്‍ സംബന്ധിച്ച രേഖകളുടെ പകര്‍പ്പും, രോഗം സംബന്ധിച്ച് നിലവിലുള്ള അവസ്ഥ രേഖപ്പെടുത്തിയ ഡോക്ടറുടെ സാക്ഷ്യപത്രവും, വില്ലേജ് ഓഫീസര്‍ നല്‍കിയ അസ്സല്‍ വരുമാന സര്‍ട്ടിഫിക്കറ്റും സഹിതം 11. 11. 19 നു തിങ്കളാഴ്ച വൈകീട്ട് 5 മണി മുന്‍പ് ആഫീസില്‍ ലഭിക്കത്ത വിധം എക്‌സി’ ഓഫീസര്‍ പിഷാരികാവ് ദേവസ്വം’ പി.ഒ.കൊല്ലം. കൊയിലാണ്ടി 673307 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം.അപേക്ഷാ ഫോറം ദേവസ്വം ഓഫീസില്‍ നിന്നും പ്രവര്‍ത്തി സമയത്ത് ലഭിക്കുന്നതാണ്.മുന്‍വര്‍ ഷങ്ങളില്‍ അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.ഡോക്ടറുടെ സാക്ഷ്യപത്രവും, വരുമാന സര്‍ട്ടിഫിക്കറ്റും അസ്സല്‍ തന്നെ ഹാജരാക്കണം. അപൂര്‍ണ്ണമായ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.