LOCAL NEWS
ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ,സ്‌കൗട്ട് യൂണിറ്റിന് സംസ്ഥാന പുരസ്‌കാരം
കോഴിക്കോട്: ചിങ്ങപുരം സി കെ ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് യൂണിറ്റിന് സംസ്ഥാന പുരസ്‌കാരമായ ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് അവാര്‍ഡ് ലഭിച്ചു. സംസ്ഥാന തലത്തില്‍ സ്‌കൗട്ട് യൂണിറ്റിന് നല്‍കുന്ന ഉയര്‍ന്ന അവാര്‍ഡാണ് സി എം ഷീല്‍ഡ്. തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ ഒരു സ്‌കൗട്ട് യൂണിറ്റിന്റെ പ്രവര്‍ത്തന മികവ് അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ് നല്‍കുക. സ്‌കൗട്ട് യൂണിറ്റ് ലീഡര്‍ എ സീന, വിദ്യാര്‍ത്ഥികളായ യു വി അഭിനവ് പദ്മരാജ്, കെ ഹരിദേവ് എന്നിവരുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമായത്.
Comments