Uncategorized
ചെങ്ങോട്ടുകാവില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
ചെങ്ങോട്ടുകാവില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ചെങ്ങോട്ടുകാവ് എടക്കുളം കോളൂര്‍ ക്ഷേത്രത്തിന് സമീപം കാനത്തില്‍ താഴെ സജിത്ത് (35) ആണ് മരിച്ചത്. പൂളത്താന്‍വീട് അമ്പലത്തിന് സമീപത്തായുള്ള ട്രാക്കില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.അച്ഛന്‍ രാഘവന്‍. അമ്മ ലീല. സഹോദരങ്ങള്‍. രമ്യ, ബിന്ദു.
Comments