ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നാടിന് സമർപ്പിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ സർക്കാറിൻ്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി ഉയർത്തപ്പെട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിച്ച ആശുപത്രി കെട്ടിടം ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നാടിന് സമർപ്പിച്ചു. മന്ത്രി ഓൺലൈനിലാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മുൻ എം എൽ എ കെ ദാസൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 1 കോടി 20 ലക്ഷം രൂപയും കാനത്തിൽ ജമീല എം എൽ എയുടെ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും കൂടാതെ ഗ്രാമ പഞ്ചായത്ത് ഫണ്ടുകൾ, എൻ ആർ എച്ച് എം ഫണ്ട്, ജനകീയ കലക്ഷൻ എന്നിവയെല്ലാം പ്രയോജനപ്പെടുത്തിയാണ് കെട്ടിടവും അനുബന്ധ പ്രവൃത്തികളും പൂർത്തീകരിച്ചത്.
കാനത്തിൽ ജമീല എം എൽ എ പ്രാദേശികമായി കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ എം പി ശിവാനന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ, ഉപാധ്യക്ഷൻ പി വേണു, മുൻ എം എൽ എ മാരായ പി വിശ്വൻ, കെ ദാസൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ടി കോയ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മുതിരകണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ.ജുബീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ഉമർ ഫാറൂക്ക്, കൂമുള്ളി കരുണാകരൻ,
നവകേരള കർമ്മപദ്ധതി നോഡൽ ഓഫീസർ ഷാജി, മെഡിക്കൽ ഓഫീസർ ഡോ: ഷബ്ന എന്നിവർ സംസാരിച്ചു.