Uncategorized
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.സ്കൂളുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.സ്കൂളുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. ആന്തട്ട ഗവ.യു.പി.സ്കൂൾ , മാടാക്കര ഗവ.എൽ.പി.സ്കൂൾ , ഏഴു കുടിക്കൽ ഗവ.എൽ.പി.സ്കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി തുടങ്ങുന്നത്. പഞ്ചായത്തുതല ഉദ്ഘാടനം ആന്തട്ട ഗവ.എൽ.പി സ്കൂളിൽ കൊയിലാണ്ടി തഹസിൽദാർ സി.പി. മണി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു അധ്യക്ഷത വഹിച്ചു. സ്കൂൾ ഡയറി വിതരണം സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മുതിരക്കണ്ടത്തിൽ നിർവഹിച്ചു.
സംസ്ഥാനത്തെ മികച്ച തഹസിൽദാരായി തിരഞ്ഞെടുക്കപ്പെട്ട സി.പി. മണിയെ പി.വേണു പൊന്നാട അണിയിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കൽപൊയിൽ, സുധ.പി, ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്, പി.ടി. എ പ്രസിഡണ്ട് എ.ഹരിദാസ് , സ്റ്റാഫ് സെക്രട്ടറി രാജേഷ് പി.ടി.കെ എന്നിവർ പ്രസംഗിച്ചു.
Comments