CALICUTKOYILANDILOCAL NEWS
ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിവെപ്പു സമരം നടത്തി
റേഷൻ ഷോപ്പുകളുടെ പ്രവർത്തന സമയം ഭാഗികമാക്കി,റേഷൻ വിതരണം അട്ടിമറിച്ചു പാവങ്ങളെ പട്ടിണിയിലാക്കിയ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരെയുള്ള സമരപരിപാടികളുടെ ഭാഗമായി ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ ഷോപ്പിന് മുമ്പിൽ കഞ്ഞിവെച്ചു പ്രതിഷേധിച്ചു.
കെ പി സി സി അംഗം പി രത്‌നവല്ലിടീച്ചർ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ മുരളീധരൻ അധ്യക്ഷത വഹിച്ചു. ഇ എം ശ്രീനിവാസൻ, വി കെ. വത്സരാജ്, കെ രമേശൻ, പി ശ്രീസുതൻ, എ എം ദേവി, അമൽ ചൈത്രം, ഒ ചോയിക്കുട്ടി, പി വിശ്വൻ എന്നിവർ പ്രസംഗിച്ചു.
Comments