KOYILANDILOCAL NEWS

ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് അക്ഷര ദീപ്തി ഉദ്ഘാടനം

ചേങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് അക്ഷരദീപ്തി വിദ്യാഭ്യാസ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ നിർവ്വഹിച്ചു. കോവിഡ് കാലത്ത് ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളിലെ കുട്ടികളുടെ സർഗ്ഗ രചനകളുടെ സമാഹാരമായ കളിചെപ്പ് പ്രമുഖ സാസ്ക്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം എം സജീന്ദ്രൻ പ്രകാശനം ചെയ്തു. കുട്ടികളുടെ രചനകൾ കുട്ടികൾ തന്നെ എഡിറ്റ് ചെയ്ത് അവരിലെ കലാകാരൻമ്മാർ വരച്ച ഇല്ലസ്ട്രേഷനുകളുമടങ്ങിയ സമാഹാരമാണ് കളിച്ചെപ്പ്.

പതിനാലാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സ്റ്റാറ്റസ് റിപ്പോർട്ടിന്റെ പ്രകാശനം എം പി ശിവാനന്ദൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു മാസ്റ്റർക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ദേശീയ തലത്തിൽ അവാർഡ് നേടിയ എം ജി ബൽരാജ് സംസ്ഥാന അധ്യാപക അവാർഡ് നേടിയ എൻ സന്തോഷ് എന്നിവർക്ക് അക്ഷരദീപ്തിയിൽ ആദരമർപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലങ്ങളിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപകരേയും ആദരിച്ചു. കൊയിലാണ്ടി എ ഇ ഒ പി പി സുധ ആദരഭാഷണം നടത്തി. എൽഎസ്സ് എസ്സ്, യൂ എസ്സ് എസ്സ് നേടിയ കുട്ടികളെയും യോഗം അഭിനന്ദിച്ചു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ഷീബ മലയിൽ അധ്യക്ഷയായി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ ഗീതാനന്ദൻ, പ്രമോദ്, ഹംസ ഹദിയ, പ്രിയ ഒ, പി കെ ബാലകൃഷ്ണൻ കിടാവ്, തുടങ്ങിയവർ സംസാരിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ നന്ദിയും രേഖപ്പെടുത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button