KERALA
ചെന്നൈയില്‍ മകന് വിഷം നല്‍കി മലയാളി വീട്ടമ്മ ജീവനൊടുക്കി
ചെന്നൈ: മകന് വിഷം നല്‍കിയ ശേഷം കണ്ണൂര്‍ സ്വദേശിയായ മലയാളി വീട്ടമ്മ ചെന്നെയിൽ വിഷം കഴിച്ചു മരിച്ചു. അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലത (38) യും മകന്‍ തവജും (14) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്ന് ലത മകന് വിഷംനല്‍കി ജീവനൊടുക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.
15 വര്‍ഷംമുമ്പാണ് ഭരദ്വാജ് എന്നയാളുമായി ലത വിവാഹിതയാകുന്നത്. നാലുവര്‍ഷം മുമ്പ് ബന്ധം വേര്‍പെടുത്തി. അതിനുശേഷം ലത മകനുമൊത്ത് തനിച്ചു താമസിക്കുകയായിരുന്നു. തവജ് അമ്പത്തൂരില്‍ സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. സാമ്പത്തിക ഞെരുക്കം കാരണം ഇവര്‍ ഭക്ഷണത്തിനുപോലും ഏറെ പ്രയാസപ്പെട്ടിരുന്നതായി പരിസരവാസികള്‍ പറയുന്നു.
Comments