KERALAMAIN HEADLINES

ചെമ്പും നിക്കലും ചേര്‍ത്ത് നിര്‍മിച്ച ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങള്‍ വിതരണം നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം

1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഉപയോഗിച്ചിരുന്ന  നാണയങ്ങള്‍ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായി ചെമ്പും നിക്കലും ചേര്‍ത്ത് നിര്‍മിച്ച ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങളുടെ വിതരണം നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. 

അതേസമയം നാണയങ്ങളുടെ ഇടപാട് അസാധുവാക്കിയിട്ടുമില്ല. പ്രചാരത്തില്‍നിന്ന് പിന്‍വലിക്കുകയാണെങ്കിലും ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്കിലെത്തിയാല്‍ ഇടപാടുകള്‍ക്കായി വീണ്ടും അവ ഉപയോഗിക്കില്ല. പുതിയതായി രൂപകല്പന ചെയ്ത നാണയങ്ങളാകും പകരം നല്‍കുക.

കുപ്രോ നിക്കല്‍ (ചെമ്പും നിക്കലും), അലുമിനിയം എന്നിവയില്‍ നിര്‍മിച്ച ഒരു രൂപവരെ മൂല്യമുള്ള നാണയങ്ങള്‍ ഇടപാടുകള്‍ക്കായി തിരികെ നല്‍കേണ്ടെന്ന് 2004ല്‍ ആര്‍ബിഐ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. 25 പൈസയുടെയും അതിന് താഴെയുമുള്ള നാണയങ്ങള്‍ നേരത്തെതന്നെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button