DISTRICT NEWS
ചെമ്മീൻ കറി കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യ വിഷബാധയേറ്റാണെന്ന സംശയത്തെ തുടർന്ന് കല്ലാച്ചി മത്സ്യ മാർക്കറ്റ് അടച്ചുപൂട്ടി
ചിയ്യൂരിലെ വീട്ടമ്മ സുലൈഖയുടെ മരണത്തിനിടയാക്കിയത് ചെമ്മീൻ കറി കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യ വിഷബാധയേറ്റാണെന്ന സംശയത്തെ തുടർന്ന് കല്ലാച്ചി മത്സ്യ മാർക്കറ്റ് അടച്ചുപൂട്ടി. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ കല്ലേരി, കെ സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമാണ് അടച്ചുപൂട്ടാൻ നിർദേശം നല്കിയത്. ഭക്ഷ്യ സുരക്ഷാ ഓഫീസർ ഫെബിന മുഹമ്മദ് അഷ്റഫും സ്ഥലത്തെത്തി.ഒരാഴ്‌ചയിലേറെയായി മത്സ്യമാർക്കിനുള്ളിലെ ഓവുചാലിൽ മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട്. മലിനജലം കെട്ടിക്കിടക്കുന്നത് നീക്കാൻ പഞ്ചായത്ത് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പത്തിലേറെ മീൻ വിൽപ്പന സ്റ്റാളുകളും മൂന്ന് ചിക്കൻ സ്റ്റാൾ, ഒരു ബീഫ് സ്റ്റാൾ, ഒരു മട്ടൻ സ്റ്റാൾ, പച്ചക്കറി വിൽപ്പന നടത്തുന്ന കടകളും പ്രവർത്തിക്കുന്നതിന് സമീപമാണ് ഓവുചാൽ മാലിന്യം കെട്ടിക്കിടക്കുന്നത്.
സമീപത്തെ സ്വകാര്യ വ്യക്തി പൊതു ഓട നികത്തി തടസ്സപ്പെടുത്തിയതാണ് മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കിയത്.
Comments