ചെറുവണ്ണൂരിൽ വിഷു – ഈദ് ഫെസ്റ്റ്
മേപ്പയ്യൂർ: ഡി വൈ എഫ് ഐ, ബാലസംഘം ചെറുവണ്ണൂർ ടൗൺ യൂണിറ്റുകൾ സംഘടിപ്പിച്ച വിഷു,ഈദ് ഫെസ്റ്റ്, സാഹിത്യകാരൻ
ഗോപി നാരായണൻ ഉദ്ഘാടനം ചെയ്തു. സത്യൻ പുതിയേടത്തിന്റെ
‘അണയാത്ത ദീപങ്ങൾ, ചെറുകഥാസമാഹാരത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അമർ ഷാഹി പുസ്തകം ഏറ്റുവാങ്ങി. വി പി വിശാന്ത് അദ്ധ്യക്ഷനായിരുന്നു.
കെ പി ബിജു(സി പി ഐ എം ഏരിയ കമ്മിറ്റി അംഗം)
ടി മനോജ്, (സിപിഐ എം ചെറുവണ്ണൂർ ലോക്കൽ സെക്രട്ടറി) കെ കെ ജിനിൽ (ടൗൺ ബ്രാഞ്ച് സെക്രട്ടറി ) അഭിരാജ് (ഡി വൈ എഫ് ഐ ചെറുവണ്ണൂർ മേഖലാ സെക്രട്ടറി) എന്നിവർ സംസാരിച്ചു.
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് (കെ ജി സി ഇ)
ഇലക്ട്രിക്കൽ എൻജിനീയറിംഗ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഫസ്റ്റ് റാങ്ക് നേടിയ
പേരാമ്പ്ര കെ എസ് ഇ ബി യിലെ ലൈൻമാൻ പി എം സുരേഷ്,
കവളപ്പാറ ദുരന്തഭൂമിയിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സ്പെഷ്യൽ ഓപ്പറേഷൻ മെഡലിന് അർഹനായ നിധീഷ് ചെറുവമ്പത്ത്, എന്നിവരെ അനുമോദിച്ചു. ടി പി ആശിഷ് സ്വാഗതവും, പി കെ പ്രവീൺ നന്ദിയും പറഞ്ഞു. തുടർന്ന് നൃത്ത സന്ധ്യ, മ്യൂസിക് മൂവ്മെന്റ് എന്നിവ അരങ്ങേറി.