KOYILANDILOCAL NEWS
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്ത എൻ ടി ഷിജിത്തിന് സ്വീകരണം നൽകി
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്ത എൻ ടി ഷിജിത്തിന് സ്വീകരണം നൽകി. ബൂത്ത് പ്രസിഡണ്ട് മജീദ് കോറോത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് മൊയ്തു കക്കറ മുക്ക് സംഭാവന നൽകിയ ടെലിവിഷനും,പാറക്കണ്ടി കുഞ്ഞമ്മദ് സംഭാവന നൽകിയ ഫർണിച്ചറുകളും ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏറ്റുവാങ്ങി.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ പി ഷോഭിഷ് , ബ്ലോക്ക് സെക്രട്ടറി പട്ടയാട്ട് അബ്ദുല്ല, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഗണേഷ്, വാളിയിൽ ശങ്കരൻ, കിഷോർകാന്ത് മുയിപ്പോത്ത്, വിപിൻരാജ് കെ കെ, രാജീവൻ പി സി, വാളിയിൽ ഷാജി, ജയരാജ് കെ.കെ, ഹരിദാസൻ കെ കെ , ഫൈസൽ ഒ പി, റഫീഖ് ഒ പി എന്നിവർ സംസാരിച്ചു.
Comments