ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിൽ സിസിടിവി സ്ഥാപിക്കണമെന്ന് യുഡിഎഫ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു
ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിൽ സിസിടിവി സ്ഥാപിക്കണമെന്ന് യുഡിഎഫ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തംഗത്തിന് സത്രീപീഡനകേസിൽ പ്രതിയായതോടെ തൽസ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ച് പഞ്ചായത്ത് ഓഫീസ് കളങ്കിതമാക്കിയ ഒമ്പതാം വാർഡ് മെമ്പർ കെ പി ബിജു രാജിവെക്കണമെന്നും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൽ പഞ്ചായത്തിൽ സി സി ടി വി സ്ഥാപിക്കണമെന്നും പ്രതിയായ മെമ്പറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഭരണ സമിതി യോഗത്തിൽ യു ഡി എഫ് അവതരിപ്പിച്ചു. പ്രമേയം തള്ളിയതിനെ തുടർന്ന് ബോർഡ് യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിനു മുൻപിൽ യുഡിഎഫ് മെമ്പർമാർ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ജില്ലാ പഞ്ചായത്തഗം വി പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗങ്ങളായ എ. കെ. ഉമ്മർ, ആർ പി ഷോഭിഷ്, എ ബാലകൃഷ്ണൻ, എൻ ടി ഷിജിത്ത്, ശ്രീഷ ഗണേഷ്, ഇ കെ സുബൈദ, ആദില നിബ്രാസ് എന്നിവർ പങ്കെടുത്തു.