DISTRICT NEWSKOYILANDILOCAL NEWS
ചേമഞ്ചേരിയിൽ ഓട്ടോ പാർക്കിംഗ് പെർമിറ്റ് നൽകി
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓട്ടോറിക്ഷ പാര്‍ക്കിങ്ങ് പെര്‍മിറ്റ്‌നമ്പര്‍ വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൂക്കാട് കലാലയം ആരഭി ഓഡിറ്റോറിയത്തില്‍ കൊയിലാണ്ടി സബ്ബ് ഇന്‍സ്‌പെക്റ്റര്‍ എന്‍ രാജേഷ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ചു. ആദ്യ പെര്‍മിറ്റ് വിതരണം ജോയന്റ് ആര്‍ ടി ഒ, പി രാജേഷും എ എം വി ഐ ജി അര്‍ജ്ജുനും നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി അംഗങ്ങളായ ഇ അനില്‍കുമാര്‍, പി പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് ഉണ്ണി വളപ്പില്‍, ഹമീദ് , മധു കണ്ണഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പി കെ രാജു സ്വാഗതവും മുരളി നന്ദിയും പ്രകടിപ്പിച്ചു.
Comments