LOCAL NEWS

ചേമഞ്ചേരിയിൽ കർഷക സേവന കേന്ദ്രവും നഴ്സറിയും ഉദ്ഘാനം ചെയ്തു.


പൂക്കാട്: ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കർഷക സേവന കേന്ദ്രം നഴ്സറിയുടെ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബും ഇക്കോ ഷോപ്പിൻ്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് പി ബാബുരാജും നിർവ്വഹിച്ചു. നഴ്സറിയിലെ ആദ്യ വില്പനയുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻറ് സതി കിഴക്കയിലും, ഇക്കോ ഷോപ്പ് ആദ്യ വിൽപ്പന വാർഡ് മെമ്പർ സുധ തടവൻ കയ്യിലും നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിണ്ടൻ്റ് കെ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ഉണ്ണികൃഷ്ണൻ പുക്കാട്, സത്യനാഥൻ മാടഞ്ചേരി, കെ ഭാസ്കരൻ , കെ കുഞ്ഞിരാമൻ, കെ ബാലകൃഷ്ണൻ നായർ, എൻ സാമിക്കുട്ടി, അശോകൻ കോട്ട് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിണ്ടന്റ് എം നൗഫൽ സ്വാഗതവും എം പി അശോകൻ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button