ചേമഞ്ചേരിയിൽ ഷീ മൂവിങ്ങ് റെസ്റ്റോറൻ്റ് കൾക്ക് തുടക്കം
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതാ സംരഭ പദ്ധതി ഷീ മൂവിങ് റെസ്റ്റോറൻ്റ് കളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ നിർവ്വഹിച്ചു.കാപ്പാട് വിനോദ സഞ്ചാര മേഖലയിലും പഞ്ചായത്തിൻ്റെ മറ്റു ഭാഗങ്ങളിലും ഈ റെസ്റ്റോറൻ്റ് കൾ സേവനം നൽകും.
ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതി വിഹിതത്തിൽ നിന്നും 7 ലക്ഷം രൂപ ധനസഹായം നൽകിയാണ് രണ്ട് യൂണിറ്റുകൾ സജ്ജമാക്കിയത്. കുടുംബശ്രീ അംഗങ്ങളായ വനിതകളാണ് ഈ നൂതന സംരംഭം ഏറ്റെടുത്ത് നടത്തുന്നത്.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജ്നഫ് കാ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹാരിസ്, സെക്രട്ടറി അനിൽ കുമാർ ടി,കുടുംബശ്രീ ചെയർ പേഴ്സൺ ആർ പി വത്സല ,അസിസ്റ്റൻ്റ് സെക്രട്ടറി ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് അംഗം ഷരീഫ് മാസ്റ്റർ സ്വാഗതവും ആരോഗ്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയപേഴ്സൺ അതുല്യ ബൈജു നന്ദിയും പറഞ്ഞു.