ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ രണ്ടാം ചരമ വാർഷിക ദിനം പൂക്കാട് കലാലയത്തിൽ ഗുരുവരം അനുസ്മരണ പരിപാടി സംഘടിപ്പിച്ചുന്നു
നാടിൻ്റെ നടനഗുരുനാഥൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ രണ്ടാം ചരമവാർഷിക ദിനം പൂക്കാട് കലാലയത്തിൽ ഗുരുവരം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മാർച്ച് 15 ബുധനാഴ്ച കാലത്ത് 8 മണിക്ക് പൂക്കാട് കലാലയ പരിസരത്ത് ദീപപ്രകാശനവും പുഷ്പാർച്ചനയും നടന്നു.
കലാലയം വിശിഷ്ടാംഗം ജ്യോതി ബാലൻ ഗുരുവിൻ്റെ ഛായാചിത്രത്തിനു മുന്നിൽ വിളക്കുതെളിയിച്ചു. അനുസ്മരണ സദസ്സിൽ യു കെ. രാഘവൻ, ഡോ. എൻ വി സദാനന്ദൻ, വിജയരാഘവൻ ചേലിയ എന്നിവർ ഗുരുവിൻ്റെ കലാജീവിതത്തിൻ്റെ വ്യത്യസ്ത മേഖലകൾ അനുസ്മരിച്ച് ഭാഷണം നടത്തി.
കൺവീനർ എം പ്രസാദ് സ്വാഗതം പറഞ്ഞു. കലാലയം ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്യാം സുന്ദർ നന്ദി രേഖപ്പെടുത്തി. കാവിൽ പി മാധവൻ, സി വി ബാലകൃഷ്ണൻ, കെ ശങ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഏപ്രിൽ 8 ന് നൃത്ത പഠനകേമ്പ്, സാംസ്കാരിക സമ്മേളനം, അവാർഡ് സമർപ്പണം എന്നിവ നടക്കും.
പ്രശസ്ത നർത്തകിയും കലാപ്രവർത്തകയുമായ നയൻതാര മഹാദേവന് ഗുരുവിൻ്റെ സ്മരണയ്ക്കായുള്ള ഗുരുവരം പുരസ്കാരം സമർപ്പിയ്ക്കും. ഡോ. ഭരതാഞ്ജലി മധുസൂദനൻ, കലാമണ്ഡലം പ്രേംകുമാർ, ജനാർദ്ദനൻ വാടാനപ്പള്ളി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. അവാർഡ് ശില്പം, പ്രശസ്തിപത്രവും പതിനായിരത്തിയൊന്ന് രൂപയും ചേർന്നതാണ് പുരസ്ക്കാരം.